00:00
04:23
പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
പൂവണ്ടു മൂളുന്ന നെഞ്ചിൻ്റെയുള്ളിൽ
നീ മാത്രമാണെന്ന് മൗനം പറഞ്ഞു
കാറ്റോർമ്മയിൽ മന്ദാരമായി നീ
പാട്ടോർമ്മയിൽ മൂവന്തിയായി
പാലമ്പിളി തനിച്ചു നീന്തുമീ
തടാകം, നിൻ ദേഹം ഈ രാഗം തരൂ തരൂ നീ
പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
പൂവണ്ടു മൂളുന്ന നെഞ്ചിൻ്റെയുള്ളിൽ
നീ മാത്രമാണെന്ന് മൗനം പറഞ്ഞു
♪
നാം നനയുമീ, തൂമഞ്ഞിലെ
മധുരം തോരാതെ നിൽക്കുമോ
പൂക്കാലവും രാത്തിങ്കളും
മെയ്യോടു മെയ് ലാളുമോ
ചുണ്ടിൻ മൗനം ചുണ്ടോടു ചേരാൻ
ഇന്നാണിന്നാണെൻ്റെ നേരം
മഞ്ഞിന്നുള്ളിന്നുള്ളിൽ നീ നിന്നു
ചില്ലോലും മിണ്ടാതെ
തുറന്നു വന്നു ചാരെ നിൽക്കുമോ
പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
♪
കൺപീലിയിൽ നീർത്തുള്ളിയായി
നിന്നോടു ചേർന്നു നിൽപ്പു ഞാൻ
വീണുടയുവാൻ വെമ്പുന്നു നീ
കണ്ണാടിയായി മാറി ഞാൻ
പണ്ടേ നെഞ്ചിൻ തൂവാല തുന്നി
എൻ്റേതാണീ വർണ ലോകം
പൂവിൻ ശ്വാസം കൊണ്ടെൻറെ നെഞ്ചിൽ
ഗിറ്റാറിൻ പൊൻ തന്തി
തനിച്ചു വന്നു മീട്ടി നിൽക്കുമോ
പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
കാറ്റോർമ്മയിൽ മന്ദാരമായി നീ
പാട്ടോർമ്മയിൽ മൂവന്തിയായി
പാലമ്പിളി തനിച്ചു നീന്തുമീ
തടാകം, നിൻ ദേഹം ഈ രാഗം തരൂ തരൂ നീ
പൂ പൂത്തുവോ എന്നു ചോദിച്ചു നിന്നു
ഇല്ലില്ലയെന്നു നീ കള്ളം പറഞ്ഞു
പൂവണ്ടു മൂളുന്ന നെഞ്ചിൻ്റെയുള്ളിൽ
നീ മാത്രമാണെന്ന് മൗനം പറഞ്ഞു
തരരാരീര